KozhikodeLatest NewsKeralaNattuvarthaNews

ബ​സ് കാ​ത്തി​രു​ന്ന ഒ​മ്പ​തു വ​യ​സുകാരിയെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീഡിപ്പിച്ചു: 51-കാരന് ഏഴ്‌ കൊല്ലം കഠിനതടവും പിഴയും

ചേ​വാ​യൂ​ർ മ​ണ​ക്കാ​ട്ട്‌ പൊ​യി​ലി​ൽ മു​ര​ളീ​ധ​ര​നെയാ​ണ്(51) കോടതി ശിക്ഷിച്ചത്

കോ​ഴി​ക്കോ​ട്‌: മാ​നാ​ഞ്ചി​റ​ക്ക് സ​മീ​പം സ്‌​കൂ​ൾ കഴിഞ്ഞ് ബ​സ് കാ​ത്തി​രു​ന്ന ഒ​മ്പ​തു വ​യസു​ള്ള വി​ദ്യാ​ർ​ത്ഥി​നി​യെ പി​താ​വി​ന്റെ അ​ടു​ത്തെ​ത്തി​ക്കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്‌ ഏ​ഴ്‌ കൊ​ല്ലം ക​ഠി​ന ത​ട​വും 1.30 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. ചേ​വാ​യൂ​ർ മ​ണ​ക്കാ​ട്ട്‌ പൊ​യി​ലി​ൽ മു​ര​ളീ​ധ​ര​നെയാ​ണ്(51) കോടതി ശിക്ഷിച്ചത്. കോ​ഴി​ക്കോ​ട്‌ അ​തി​വേ​ഗ കോ​ട​തി (പോ​ക്സോ) പ്ര​ത്യേ​ക ജ​ഡ്‌​ജ്‌ രാ​ജീ​വ്‌ ജ​യ​രാ​ജ്‌ ആണ് ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : ഖലിസ്ഥാൻ തീവ്രവാദികൾക്കായി മിലിട്ടറി ഇന്റലിജൻസ് പരിശോധന, രാജ്യത്ത് നിരവധിപ്പേർ അറസ്റ്റിൽ, ആയുധങ്ങൾ പിടിച്ചെടുത്തു

ലൈം​ഗി​കാ​ക്ര​മ​ണ​ത്തി​ന് ര​ണ്ട്‌ വ​കു​പ്പി​ലാ​യി ഏ​ഴ്‌ വ​ർ​ഷ​വും മൂ​ന്ന്‌ വ​ർ​ഷ​വും ക​ഠി​ന ത​ട​വ്‌ അ​നു​ഭ​വി​ക്ക​ണം. യ​ഥാ​ക്ര​മം 50,000 രൂ​പ​യും 30,000 രൂ​പ​യും പി​ഴ​യു​മു​ണ്ട്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന്‌ ക​ഠി​ന ത​ട​വും 50,000 രൂ​പ​യും പി​ഴ​യും വേ​റെ​യും വി​ധി​ച്ചു. എ​ന്നാ​ൽ, ശി​ക്ഷ ഒ​ന്നി​ച്ച്‌ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പി​ഴ​സം​ഖ്യ​യി​ൽ ഒ​രു ല​ക്ഷം രൂ​പ കു​ട്ടി​ക്ക്‌ ന​ൽ​ക​ണ​മെ​ന്നും ഇ​തി​ന് ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും കോടതി വി​ധി​യി​ൽ പറയുന്നു.

2020 ജ​നു​വ​രി​യി​ൽ ക​സ​ബ സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. മാ​നാ​ഞ്ചി​റ​ നി​ന്ന് കൂ​ടെ കൂ​ട്ടി ശ്രീ​ക​ണ്‌​ഠേ​ശ്വ​ര ക്ഷേ​ത്ര​പ​രി​സ​ര​ത്തു​വ​ച്ച്‌ പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്.

സ്‌​പെ​ഷ​ൽ പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ആ​ർ.​എ​ൻ. ര​ഞ്‌​ജി​ത്‌ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button