കൊച്ചി: ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്നുള്ള കിഴക്കന്‍ അറബിക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റുകള്‍ക്ക് കാരണം സമുദ്രത്തിന്റെയും അന്തരീക്ഷ താപനിലയുടെയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഘടനയുടെ സ്വാധീനം മൂലമാണെന്ന് കണ്ടെത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകര്‍.
Read Also:പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾകൊണ്ടുള്ള ഹരിത ഉപഭോക്തൃ സംസ്‌കാരം വളർത്തണം: ഭക്ഷ്യമന്ത്രി
അറബിക്കടലില്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ കൂടുതല്‍ വ്യാപകമാകുന്നത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് തൊട്ടുമുമ്പുള്ള മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയും അതിനു ശേഷമുള്ള ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലുമാണ്. സമുദ്രനിരപ്പിന്റെയും അന്തരീക്ഷത്തിന്റെയും താപനില, ചൂട്, മര്‍ദ്ദം എന്നിവ ഉണ്ടാക്കുന്ന തെര്‍മോഡൈനാമിക് ഘടന കിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ രൂപപ്പെടലിനും തീവ്രതയ്ക്കും കാരണമാകുന്ന സൈക്ലോജനിസിസ് എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. ഭൗമോപരിതലത്തില്‍ നിന്ന് 4 മുതല്‍ 10 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ട്രോപോസ്ഫിയറിന്റെ മധ്യഭാഗത്ത് താപ അസ്ഥിരതയുടെയും ഈര്‍പ്പത്തിന്റെയും വര്‍ദ്ധനവാണ് ഉയര്‍ന്ന തോതിലുള്ള ചുഴലിക്കാറ്റുകളുടെ രൂപപ്പെടലും തീവ്രതയും നിയന്ത്രിക്കുന്നത്.
അതിതീവ്ര ചുഴലിക്കാറ്റുകളുടെ ദൈര്‍ഘ്യം മൂന്നിരട്ടിയും എണ്ണം 80 ശതമാനവും വര്‍ദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Post Your Comments