പലപ്പോഴും നമ്മുടെ ചെറിയ ചില അശ്രദ്ധകൾ വലിയ രോഗങ്ങളിൽ കൊണ്ടെത്തിക്കാറുണ്ട്. നല്ല ആരോഗ്യത്തിനായി നല്ല ശീലങ്ങളാണ് നമുക്ക് ആദ്യം ഉണ്ടാവേണ്ടത് .അടുക്കളയിലെ ചില രീതികൾ ഒഴിവാക്കിയാൽ ഒരു പരിധിവരെ ആരോഗ്യപ്രശ്നങ്ങൾ നമുക്ക് കുറയ്ക്കാം.
അടുക്കളയിൽ നിന്ന് ആദ്യം ഇറക്കേണ്ടത് പ്ലാസ്റ്റിക് എന്ന വില്ലനെയാണ് ആഹാരപദാർത്ഥങ്ങൾ പ്രത്യേകിച്ചും ചൂടുള്ളവ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഒരിക്കലും സൂക്ഷിക്കരുത്. ശീതള പാനീയങ്ങൾ കുടിച്ചതിനു ശേഷം ആ കുപ്പിയിൽ വെള്ളം നിറച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്ന പതിവ് ഒഴിവാക്കുക.
ആഹാരം കഴിച്ചതിനു ശേഷം ബാക്കിവരുന്ന ഭക്ഷണം അതേപോലെ ഫ്രിഡ്‌ജിൽ കയറ്റുമ്പോൾ രണ്ടു ദിവസത്തിൽ കൂടുതൽ പിന്നിട്ടാൽ അത് കഴിക്കാൻ പാടില്ല. ഉപയോഗശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ആഹാരവസ്തുക്കൾ കൃത്യമായും അടച്ചുസൂക്ഷിക്കണം.
READ ALSO: കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യൻ ഹാക്കർമാർ
പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചിൽ പോലും അണുക്കൾ ഒളിച്ചിരിക്കുന്ന കാര്യം ആരും ചിന്തിക്കാറില്ല .ഉപയോഗശേഷം അവ ചൂടുവെള്ളത്തിൽ കഴുകുന്നത് നല്ലതാണ്. നല്ല പത്രങ്ങളിൽ മാത്രം ആഹാരം പാകംചെയ്യുക.
Post Your Comments