
ഡൽഹി: കാനേഡിയൻ സൈന്യത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ഇന്ത്യൻ ഹാക്കർമാർ. ഖലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെയാണ് പുതിയ സംഭവം. ബ്രിട്ടിഷ് മാധ്യമമായ ‘ദ് ടെലിഗ്രാഫ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയോടെ കനേഡിയൻ സേനയുടെ വൈബ്സൈറ്റ് പ്രവർത്തനരഹിതമാകുകയായിരുന്നു. ഇതിനു പിന്നാലെ, ഇന്ത്യൻ സൈബർ ഫോഴ്സ് എന്ന സംഘം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ സ്ക്രീൻഷോട്ട് പങ്കുവയ്ക്കുകയുമായിരുന്നു.
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു: മാതൃസഹോദരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനകളിൽ അതൃപ്തി രേഖപ്പെടുത്തിയ ഇന്ത്യൻ സൈബർ ഫോഴ്സ് ഹാക്കിങ് ഭീഷണി മുഴക്കിയിരുന്നു. ‘ഞങ്ങളുടെ കരുത്ത് അനുഭവിക്കാൻ തയാറാകൂ’ എന്നായിരുന്നു ഭീഷണി.
Post Your Comments