Latest NewsKeralaNews

അടിപിടി കേസുകൾ: കാപ്പ പ്രതി പിടിയിൽ

കൊച്ചി: അടിപിടി കേസുകളുമായി ബന്ധപ്പെട്ട് കാപ്പ കേസ് പ്രതി പിടിയിൽ. കൊച്ചി സിറ്റിയിലെയും എറണാകുളം റൂറൽ ജില്ലയിലെയും നിരവധി അടിപിടി കേസുകളിൽ പ്രതിയായതും ഏലൂർ ബോസ്‌കോ കോളനി ഭാഗത്ത് അടിക്കടി സമാധാന ലംഘനങ്ങൾ നടത്തുന്നതുമായ എറണാകുളം ജില്ല കടുങ്ങലൂർ വില്ലേജ് കുറ്റിക്കാട്ടുക്കരയിൽ നടുവിലെപ്പടവിൽ വീട്ടിൽ രാജദുരൈ മകൻ 30 വയസ്സുള്ള പൊന്നൂസ് എന്ന് വിളിക്കുന്ന ശരത് കുമാർ എന്നയാളാണ് അറസ്റ്റിലായത്.

Read Also: നിയമനക്കോഴ: അഖില്‍ സജീവന്റെ വാദങ്ങള്‍ പൊളിയുന്നു, ഫോണ്‍ സംഭാഷണം പുറത്തുവിട്ട് പരാതിക്കാരന്‍

കാപ്പ നിയമ പ്രകാരമാണ് ഏലൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചുവെന്നും പോലീസ് അറിയിച്ചു.

Read Also: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു: മാതൃസഹോദരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button