KozhikodeNattuvarthaLatest NewsKeralaNews

വെ​ള്ളം കുടിക്കാൻ കടയിലെത്തിയ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു: വിമുക്തഭടന് അഞ്ചു വർഷം തടവും പിഴയും

മേ​പ്പ​യൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം ക​ട ന​ട​ത്തു​ന്ന ക​ൽ​പ​ത്തൂ​ർ സ്വ​ദേ​ശി ക​ണ്ണ​ൻ പൊ​യി​ൽ നാ​രാ​യ​ണ(68)നെ​യാ​ണ് കോടതി ശിക്ഷിച്ചത്

നാ​ദാ​പു​രം: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​മു​ക്ത​ഭ​ട​ന് അ​ഞ്ചു വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. മേ​പ്പ​യൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം ക​ട ന​ട​ത്തു​ന്ന ക​ൽ​പ​ത്തൂ​ർ സ്വ​ദേ​ശി ക​ണ്ണ​ൻ പൊ​യി​ൽ നാ​രാ​യ​ണ(68)നെ​യാ​ണ് കോടതി ശിക്ഷിച്ചത്. നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ആണ് ശി​ക്ഷ വിധിച്ച​ത്.

Read Also : കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് അഭിഭാഷകന്‍റെ പരാതി; എസ്പി ഉൾപ്പെടെ 3 പൊലീസുകാർ അറസ്റ്റിൽ

2022 ന​വം​ബ​ർ എ​ട്ടി​നാ​ണ് സം​ഭ​വം. വെ​ള്ളം കു​ടി​ക്കാ​നാ​യി നാ​രാ​യ​ണ​ന്റെ ക​ട​യി​ൽ ക​യ​റി​യ അ​തി​ജീ​വി​ത​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മേ​പ്പ​യൂ​ർ എ​സ്.​ഐ അ​തു​ല്യ​യാ​ണ് കേ​സ് അന്വേഷണം നടത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button