തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിവിധ സാധനങ്ങളുടെ ലേലത്തിന് തുടക്കമായി. ലേലത്തിൽ 25 കിലോ മയിൽപ്പീലി വിറ്റുപോയി. 11,800 രൂപയ്ക്കാണ് മയിൽപ്പീലി ലേലത്തിൽ വിറ്റുപോയത്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ നാലമ്പലത്തിനുള്ളിലും പുറത്ത് ദീപസ്തംഭത്തിനടുത്തുള്ള വലിയ ഭണ്ഡാരത്തിന് മുകളിലും മയിൽപ്പീലി സമർപ്പിക്കുന്നത് പതിവാണ്. ഇവയാണ് ലേലത്തിന് വെച്ചിരുന്നത്.
105 വാച്ചുകളും ലേലത്തിൽ വിറ്റഴിച്ചു. ജിഎസ്ടി ഉൾപ്പെടെ 18,644 രൂപയ്ക്കാണ് ലേലം നടന്നത്. ഒരാൾ തന്നെയാണ് പലതരത്തിലുള്ള വാച്ചുകളെല്ലാം സ്വന്തമാക്കിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു വർഷം വഴിപാടായി ലഭിച്ചതും ഭക്തരിൽ നിന്നും നഷ്ടപ്പെട്ടതുമായ ഉരുപ്പടികളുടെ ലേലമാണ് ഇന്ന് നടന്നത്. വിളക്കുലേലമെന്നാണ് ഇത് അറിയപ്പെടുന്നത്.
പലതരം അലങ്കാര വിളക്കുകൾ, മരം കൊണ്ടുള്ള വിളക്കുകൾ, അലുമിനിയം പാത്രങ്ങൾ, പിച്ചള-സ്റ്റീൽ കുടങ്ങൾ, തളികകൾ, വീൽച്ചെയറുകൾ, കസേരകൾ, ടയറുകൾ, തുടങ്ങിയവയെല്ലാം ലേലത്തിൽ വിറ്റുപോയി.
Read Also: ശരീരഭാരം നിയന്ത്രിക്കുവാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! പുതിനയില ഇങ്ങനെ ഉപയോഗിക്കൂ, ഫലം ഉറപ്പ്
Post Your Comments