കാബൂള്‍: താലിബാന്റെ കീഴില്‍ അഫ്ഗാനില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ജീവിതം നരകതുല്യമെന്ന് റിപ്പോര്‍ട്ട്. ഇതുകൂടാതെ, വേള്‍ഡ് ഫുഡ് പ്രോഗ്രാം അഫ്ഗാന് നല്‍കിയിരുന്ന വിഹിതം വെട്ടികുറയ്ക്കുകയും ചെയ്തതോടെ രാജ്യത്ത് ഭക്ഷ്യ ദൗര്‍ലഭ്യം രൂക്ഷമാകുമെന്നും ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also; 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: മധ്യവയസ്കന് അഞ്ച് വർഷം തടവും പിഴയും
ഒപ്പം രാജ്യത്തെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വേള്‍ഡ് ഫുഡ് പ്രോഗ്രാം ബജറ്റ് വെട്ടി കുറച്ചതിനെ തുടര്‍ന്ന് പത്ത് ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം ലഭിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ശൈത്യകാലത്ത് രാജ്യത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമാണ്. ഒപ്പം സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണം കൂടി വെട്ടി കുറച്ചതൊടെ വലിയ ദുരന്തമാണ് അഫ്ഗാന് ജനതയെ കാത്തിരിക്കുന്നത്. അടുത്ത കഠിനമായ ശൈത്യകാലത്തിലേക്കായി ഒരു ബില്യണ്‍ യുഎസ് ഡോളര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments