ചെറുതും വലുതുമായ പണമിടപാടുകൾക്ക് യുപിഐ സേവനങ്ങളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. നിലവിൽ, യുപിഐ സേവനം വാഗ്ദാനം ചെയ്ത നിരവധി ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ലഭ്യമാണ്. അത്തരത്തിൽ യുപിഐ സേവനം വാഗ്ദാനം ചെയ്യുന്ന സേവന ദാതാക്കളാണ് ഗൂഗിൾ പേ. കേവലം പണം കൈമാറുക എന്ന സേവനത്തിലുപരി, ഉപഭോക്താക്കൾക്ക് വായ്പ എടുക്കാനുള്ള അവസരവും ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ പേ. പരമാവധി ഒരു ലക്ഷം രൂപ വരെയാണ് വായ്പയെടുക്കാൻ സാധിക്കുക.
ഗൂഗിൾ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡിഎംഐ ഫിനാൻസാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പയെടുക്കാൻ സാധിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. ഉപഭോക്താവ് നൽകുന്ന വിവരങ്ങൾ പരിശോധിച്ചുറപ്പിച്ചതിനു ശേഷം മാത്രമാണ് വായ്പ നൽകുകയുള്ളൂ. അപേക്ഷ അപ്രൂവ് ചെയ്യുകയാണെങ്കിൽ ഗൂഗിൾ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റാകും. 36 മാസത്തിനുള്ളിലാണ് പണം തിരിച്ചടയ്ക്കേണ്ടത്. ഗൂഗിൾ പേയുടെ പ്രീ യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ വായ്പ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ.
Post Your Comments