പത്തനംതിട്ട: എന്‍.എച്ച്.എം ഡോക്ടര്‍ ആയി നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന സിഐടിയു പത്തനംതിട്ട മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവ് ആദ്യമേ തട്ടിപ്പുകാരനാണെന്ന് വ്യക്തമാക്കി സിഐടിയു രംഗത്ത് വന്നു. സിഐടിയു ജില്ലാ സെക്രട്ടറി പി.ബി ഹര്‍ഷകുമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കി രംഗത്ത് എത്തിയത്.
Read Also: ദിവസങ്ങൾ നീണ്ട നഷ്ടത്തിന് വിരാമമിട്ട് ആഭ്യന്തര സൂചികകൾ! നേട്ടത്തിലേറി ഓഹരി വിപണി
അഖില്‍ സജീവ് 9 വര്‍ഷത്തോളം ഓഫീസ് സെക്രട്ടറിയായിരുന്നു. തൊഴിലാളികളുടെ വിഹിതമായി സമാഹരിച്ച തുകയില്‍ മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ഇതേതുടര്‍ന്ന് പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ടര വര്‍ഷം മുന്‍പ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്നും സിഐടിയു അറിയിച്ചു.
ടൂറിസം വകുപ്പിലും ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ വരിസംഖ്യ ഇനത്തില്‍ പിരിഞ്ഞുകിട്ടിയ ഹെഡ് ഓഫീസില്‍ അടയ്ക്കാന്‍ ഏല്പിച്ച 80,000 രൂപ തട്ടിയെടുത്തു. സിഐടിയു ഓഫീസില്‍ നിന്ന് പുറത്താക്കിയ ശേഷവും തട്ടിപ്പ് നടത്തി. ഹോട്ടലുകളില്‍ സിഐടിയുവിന്റെ പേരില്‍ താമസിച്ചുവെന്നും സംഘടന വ്യക്തമാക്കുന്നു.
പത്തനംതിട്ട വളളിക്കോട് സ്വദേശിയാണ് അഖില്‍ സജീവ്. നിലവില്‍ ഇയാള്‍ ഒളിവിലാണ്.
Post Your Comments