
വെഞ്ഞാറമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നെല്ലനാട് ഷീജ വിലാസത്തിൽ മിഥുൻ (24) ആണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനുശേഷം തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ഭാഗങ്ങളിലുമായി ഒരു മാസത്തോളമായി ഒളിവിൽ കഴിഞ്ഞ വരികയായിരുന്ന പ്രതിയെ കോഴിക്കോട് നിന്നുമാണ് അറസ്റ്റ് ചെയ്തത്.
Read Also : പൂര്‍വ്വ വൈരാഗ്യവുമായി ബന്ധപ്പെട്ട് തർക്കം: വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ജില്ലാ പൊലീസ് മേധാവി ശിൽപയുടെ നിർദേശ പ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി കെ. ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. വെഞ്ഞാറമൂട് സിഐ അനൂപ് കൃഷ്ണ, എസ്ഐ ഷാൻ, എഎസ്ഐ സനിത, സിപിഒ സജി, നിധിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments