ന്യൂഡൽഹി: ഭാരതത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജി20 സവിശേഷവും വ്യത്യസ്തവുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിക്കുന്നത് ജി20 ഉച്ചകോടിയുടെ വിജയത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. ജി 20 യൂണിവേഴ്‌സിറ്റി കണക്റ്റ് പരുപാടി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാന നഗരത്തിൽ നിന്നും കൺവെൻഷൻ സെന്ററുകളിൽ നിന്നും ജി20 യെ പുറത്തെടുത്ത് ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റുന്നതിൽ ഭാരതം വിജയിച്ചുവെന്നും ജയശങ്കർ വ്യക്തമാക്കി.
ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ വരും തലമുറകൾക്ക് പകർന്ന് കൊടുക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും, കൂടുതൽ സമ്പന്നമായ ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള കൂട്ടായ ആഗ്രഹമാണിതെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് ജയശങ്കർ ജി 20 യൂണിവേഴ്‌സിറ്റി കണക്റ്റ് പ്രോഗ്രാമിനെ അഭിസംബോധന ചെയ്തത്. 78-ാമത് യുഎൻ പൊതു സമ്മേളനത്തിൽ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി ന്യൂയോർക്കിലെത്തിയത്.
അതേസമയം, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗമായി ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം യു.എൻ ജനറൽ അസംബ്ലിയിൽ ആവശ്യപ്പെട്ടു. ഏതാനും രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുകയും മറ്റുള്ളവർ അതിൽ വീഴുമെന്ന് പ്രതീക്ഷിക്കുകയും ചെയ്ത ദിവസങ്ങൾ അവസാനിച്ചെന്ന് എസ് ജയശങ്കർ പറഞ്ഞു.
Post Your Comments