![](/wp-content/uploads/2023/01/supreme-court-2.jpg)
ഡൽഹി: ജഡ്ജിമാരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച കൊളീജിയം തീരുമാനങ്ങൾ കേന്ദ്ര സർക്കാർ പരിഗണിക്കുന്നതിലും, വിജ്ഞാപനം നടത്തുന്നതിലുമുള്ള കാലതാമസത്തിനെതിരായ ഹർജി പരിഗണിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതികളിലേക്കും സുപ്രീം കോടതിയിലേക്കും നടക്കേണ്ട ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും വരുന്ന കാലതാമസം ചൂണ്ടിക്കാട്ടിയത്.
’26 ജഡ്ജിമാരുടെ സ്ഥലംമാറ്റവും, ഒരു സെൻസിറ്റീവ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ നിയമനത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല. 2022 നവംബർ മുതൽ ഹൈക്കോടതികൾ 70 പേരുകൾ നിർദ്ദേശിച്ചിട്ടുണ്ട്, പക്ഷേ അതൊന്നും ഞങ്ങളിലേക്ക് എത്തിയിട്ടില്ല. ഒഴിവുകൾ ഒരു വലിയ പ്രശ്നമായതിനാൽ ഞാൻ ഈ വിഷയം ഉന്നയിക്കുകയാണ്. കഴിഞ്ഞ ഏഴ് മാസമായി ഞങ്ങൾക്ക് പുതിയ പേരുകളൊന്നും ലഭിച്ചിട്ടില്ല. ശുപാർശകൾ നൽകുന്നു, പിന്നീട് അവരെ നിയമിക്കുന്നില്ല.’ ജസ്റ്റിസ് കൗൾ വ്യക്തമാക്കി.
ജോര്ജേട്ടന് ഒരുപാട് നല്ല സിനിമകളുണ്ടാക്കി, പക്ഷേ അഞ്ചു കാശുണ്ടാക്കിയില്ല. അതാണ് ഞങ്ങളുടെ വിഷമം
‘ആവർത്തിച്ചു പറഞ്ഞ പേരുകൾ പോലും മുന്നോട്ട് പോയിട്ടില്ല. ഒമ്പതെണ്ണം തിരികെ നൽകാതെ കെട്ടിക്കിടക്കുന്നു. എന്റെ കൈയിൽ പൂർണ വിവരങ്ങളുണ്ട്. എനിക്ക് വളരെയധികം കാര്യങ്ങൾ പറയണം എന്നുണ്ടായിരുന്നു, എന്നാൽ അഭിഭാഷകൻ ഒരാഴ്ച സമയം ആവശ്യപ്പെട്ടതിനാൽ അത് അനുവദിക്കുന്നു. എങ്കിലും ചില കാര്യങ്ങൾ ഞാൻ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഓരോ 10 ദിവസം കൂടുമ്പോഴും ഈ കേസ് പരിഗണിക്കും,’ ജസ്റ്റിസ് കൗൾ കൂട്ടിച്ചേർത്തു.
Post Your Comments