Latest NewsKeralaNewsLife StyleHealth & Fitness

പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? നിങ്ങൾക്ക് കാൻസര്‍ സാധ്യത കൂടുതൽ!!

. അന്നനാളം, വൻകുടല്‍, കരള്‍, പിത്തസഞ്ചി എന്നിവയെ ബാധിക്കുന്ന കാൻസര്‍ വരുന്നതിനാണ് സാധ്യത

ഭക്ഷണ ക്രമത്തിൽ ഒരു ചിട്ട പാലിക്കേണ്ടത് മികച്ച ആരോഗ്യത്തിനു അത്യാവശ്യമാണ്. എന്നാൽ രാവിലത്തെ യാത്രയുടെയും തിരക്കിന്റെയും ഇടയിൽ പലരും പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്. ദിവസത്തെ മുഴുവൻ നിലനിർത്തുന്ന ഊർജ്ജത്തിന് പ്രഭാത ഭക്ഷണം അത്യാവശ്യമാണെന്ന് പലരും മറന്നു പോകുന്നു. എന്നാൽ പുതിയ പഠനങ്ങൾ പ്രകാരം ചിലതരം കാൻസര്‍ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം.

READ ALSO: ട്രെയിനിൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: യുവാവ്​ പിടിയിൽ

പ്രഭാതഭക്ഷണം കഴിക്കാത്തത് ഗ്ലൂക്കോസ് മെറ്റബോളിസം, വിട്ടുമാറാത്ത വീക്കം, അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാൻസര്‍ എന്നിവയ്ക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍. അന്നനാളം, വൻകുടല്‍, കരള്‍, പിത്തസഞ്ചി എന്നിവയെ ബാധിക്കുന്ന കാൻസര്‍ വരുന്നതിനാണ് സാധ്യത കൂടുതൽ എന്നും പഠനത്തിൽ ചൂണ്ടികാണിക്കുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ ഗ്ലൂക്കോസ് മെറ്റബോളിസം ത‍ടസ്സപ്പെടുകയും വിട്ടുമാറാത്ത വീക്കം അനുഭവപ്പെടുകയും ചെയ്യും. ഇത് ഓക്സിഡേഷൻ, ജീൻ മ്യൂട്ടേഷൻ തുടങ്ങിയ പ്രക്രിയകളിലൂടെ ട്യൂമര്‍ വളരാൻ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൂന്ന് തവണ വിപുലമായും മൂന്ന് തവണ ചെറുതായും ഭക്ഷണം കഴിക്കുന്ന രീതി പിന്തുടരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button