ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ കയറ്റുമതിയിൽ വമ്പൻ കിഴവുകൾ പ്രഖ്യാപിച്ച് റഷ്യ. ക്രൂഡോയിൽ വിലയിൽ 25 ശതമാനം മുതൽ 50 ശതമാനം വരെയാണ് റഷ്യ കിഴിവ് നൽകിയിരിക്കുന്നത്. ഇതോടെ, ഈ മാസം മുതൽ ബാരലിന് 5 ഡോളർ മുതൽ 6 ഡോളർ വരെ കിഴിവ് ലഭിക്കും. ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ ഈടാക്കിയിരുന്ന പ്രീമിയം കഴിഞ്ഞ ദിവസം സൗദി അറേബ്യ വെട്ടിക്കുറച്ചിരിക്കുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ നീക്കം. ആഗോള ക്രൂഡോയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇത്തരം കിഴിവുകൾ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യൻ എണ്ണ കമ്പനികൾക്കുള്ള ഡിസ്കൗണ്ട് ബാരലിന് 3-4 ഡോളറായി അടുത്തിടെ റഷ്യ കുറച്ചിരുന്നു. റഷ്യയുടെ ഈ നീക്കത്തിനെതിരെ ഇന്ത്യൻ എണ്ണക്കമ്പനികൾ വൻ പ്രതിഷേധമാണ് അറിയിച്ചത്. കിഴിവ് വെട്ടിച്ചിരിക്കുകയാണെങ്കിൽ ക്രൂഡോയിലിന് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഡിസ്കൗണ്ട് വീണ്ടും വർദ്ധിപ്പിച്ചത്. ആഗോള വിപണിയിൽ 2026 എത്തുന്നതോടെ ബ്രെന്റ് ക്രൂഡോയിൽ വില 150 ഡോളറിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.
Also Read: കോഴിക്കോട് യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം വഴിയിൽ തള്ളിയ സംഭവം: രണ്ട് പ്രതികള്‍ അറസ്റ്റില്‍
Post Your Comments