Latest NewsIndiaNews

‘ഒരാൾ കൊള്ളക്കാരൻ, മറ്റൊരാൾ കള്ളൻ…’: എഐഎഡിഎംകെ-ബിജെപി പിളർപ്പിൽ ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ബി.ജെ.പി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി വിട്ട് എഐഎഡിഎംകെ. പാർട്ടി നേതൃ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. പുതിയ മുന്നണി രൂപീകരിച്ച് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അധൃകൃതർ അറിയിച്ചു. എഐഎഡിഎംകെയുടെ തീരുമാനത്തെ പരിഹസിച്ച് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിൻ രംഗത്ത്. ഒരാള്‍ കള്ളനും മറ്റേയാള്‍ കൊള്ളക്കാരനുമായതിനാൽ രണ്ട് പാർട്ടികളും ഇനിയും ഒരുമിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പരിഹാസം.

ഡിഎംകെയുടെ യുവജനവിഭാഗം കൃഷ്ണഗിരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഉദയനിധി എഐഎഡിഎംകെയെ പരിഹസിച്ച് രംഗത്തെത്തിയത്. ‘എഐഎഡിഎംകെ–ബിജെപി സഖ്യം അവസാനിച്ചെന്നാണു നേതൃത്വം പ്രഖ്യാപിച്ചത്. നിങ്ങൾ സഖ്യമുണ്ടാക്കിയാലും ഇല്ലെങ്കിലും പൊതുതെരഞ്ഞെടുപ്പിൽ ഡിഎംകെ ജയിക്കും. നിങ്ങളുടെ പാർട്ടി അണികൾ പോലും ഈ തീരുമാനം വിശ്വസിക്കില്ല’- ഉദയനിധി പറഞ്ഞു.

എഐഎഡിഎംകെയും ബിജെപിയും ഒരുപക്ഷേ വഴക്ക് അഭിനയിച്ചേക്കാമെന്നും എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് അവർ വീണ്ടും ഒന്നിക്കുമെന്നും ഉദയനിധി ആരോപിച്ചു. പക്ഷേ ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പ്രവർത്തകരുടെ വികാരം മാനിച്ചാണ് ബി.ജെ.പിയുമായുള്ള ബന്ധം പിരിഞ്ഞതെന്നാണ് എഐഎഡിഎംകെയുടെ പ്രമേയത്തിൽ വ്യക്തമാക്കുന്നു. മുതിർന്ന നേതാക്കളായ അണ്ണാദുരൈയേയും ജയലളിതയേയും ബിജെപി അപമാനിച്ചുവെന്നും ദ്രാവിഡ പാർട്ടി അറിയിച്ചു. തീരുമാനത്തിന് പിന്നാലെ എഐഎഡിഎംകെ ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button