യുഎഇയിലേക്ക് അരി കയറ്റുമതി ചെയ്യാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. 75,000 ടൺ ബസുമതി ഇതര വെള്ള അരിയാണ് കയറ്റുമതി ചെയ്യുക. ആഭ്യന്തര വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. എന്നാൽ, കയറ്റുമതി നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റു രാജ്യങ്ങൾ അവരുടെ ഭക്ഷ്യ സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യയെ സമീപിച്ചാൽ, അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎഇയിലേക്ക് അരി കയറ്റുമതി ചെയ്യുന്നത്.
കഴിഞ്ഞ മാസം ഭൂട്ടാൻ, മൗറീഷ്യസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ ബസുമതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാനുള്ള അനുമതി നൽകിയിരുന്നു. 79,000 മെട്രിക് ടൺ ബസുമതി ഇതര വെള്ള അരി ഭൂട്ടാനിലേക്കും, 50,000 ടൺ സിംഗപ്പൂരിലേക്കും, 14,000 ടൺ മൗറീഷ്യസിലേക്കും കയറ്റുമതി ചെയ്യാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. ഈ വർഷം ജൂലൈയിലാണ് ഇന്ത്യ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്.
Also Read: എല്ലുകളുടെ ആരോഗ്യത്തിന് മുരിങ്ങയില
Post Your Comments