ഡൽഹി:അയോധ്യയിലെ രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമ്മാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്നും ജനുവരി 22 ന് പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമെന്നും ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര. ജനുവരി 20 മുതൽ 24 വരെയുള്ള ഏതെങ്കിലും ദിവസങ്ങളിൽ ‘പ്രാണപ്രതിഷ്ഠ’യുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നൃപേന്ദ്ര മിശ്ര പറഞ്ഞു. അന്തിമ തീയതി പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വർഷവും രാമനവമി ദിനത്തിൽ ശ്രീകോവിലിലെ ദേവന്റെ നെറ്റിയിൽ സൂര്യരശ്മികൾ നിമിഷനേരം കൊണ്ട് പതിക്കുന്ന തരത്തിൽ ക്ഷേത്രത്തിന്റെ മുകളിൽ സ്ഥാപിക്കുന്ന ഒരു ഉപകരണം രൂപകൽപന ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മിശ്ര പറഞ്ഞു. അതിന്റെ ഡിസൈൻ ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത മഹാമാരി അധികം വൈകാതെ; ഡിസീസ് എക്സ് മൂലം 5 കോടി ആളുകൾ മരണപ്പെടുമെന്ന് ആരോഗ്യ വിദഗ്ധൻ
2020 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ചത്. 2019ലെ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്രം നിർമ്മാണം ആരംഭിച്ചത്. രാമക്ഷേത്രം ജനുവരി 24-ന് പ്രതിഷ്ഠയ്ക്ക് ശേഷം ഭക്തർക്കായി തുറക്കുമെന്ന് നൃപേന്ദ്ര മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments