ThrissurLatest NewsKeralaNattuvarthaNews

മ​ദ്യ​ല​ഹ​രി​യി​ൽ 48കാ​ര​നെ ആ​ക്ര​മി​ച്ചു: മധ‍്യവയസ്കൻ പിടിയിൽ

ത​മി​ഴ്നാ​ട് തെ​ങ്കാ​ശി ചി​ന്താ​മ​ണി നാ​ടാ​ർ​മ​ഠ​ത്തി​ൽ അ​ർ​ബു​ത​രാ​ജി​നെ​(ത​മ്പി -55)യാ​ണ് അറസ്റ്റ് ചെയ്തത്

തൃ​ശൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ 48കാ​ര​നെ ആ​ക്ര​മി​ച്ച മധ‍്യവയസ്കൻ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് തെ​ങ്കാ​ശി ചി​ന്താ​മ​ണി നാ​ടാ​ർ​മ​ഠ​ത്തി​ൽ അ​ർ​ബു​ത​രാ​ജി​നെ​(ത​മ്പി -55)യാ​ണ് അറസ്റ്റ് ചെയ്തത്. നെ​ടു​പു​ഴ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ലി​ശ്ശേ​രി പാ​ല​ക്ക​ൽ ന​മ്പി​യ​ത്ത് വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് (48) ആ​ക്ര​മി​ച്ച​ത്.

Read Also : വീട്ടമ്മയുടെ 19ലക്ഷം തട്ടിയ സംഭവം: പ്രതി അസം സ്വദേശി, തട്ടിപ്പ് നടത്തിയത് ആറ് വര്‍ഷം മുന്‍പത്തെ ഫോണ്‍നമ്പര്‍ ഉപയോഗിച്ച്

ശ​നി​യാ​ഴ്ച രാ​ത്രി 10-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണം​കു​ള​ങ്ങ​ര​യി​ൽ വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ഉ​ണ്ണി​കൃ​ഷ്ണ​നെ ബ്ലേ​ഡ് കൊ​ണ്ട് ത​ല​യി​ലും നെ​റ്റി​യി​ലും കൈ​യി​ലും വ​ര​ഞ്ഞ് മു​റി​വേ​ൽ​പ്പി​ക്കു​ക​യും ക​ല്ല് കൊ​ണ്ട് ഇ​ട​തു​കൈ​ക്ക് കു​ത്തി എ​ല്ല് പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ൽ ഒ​രാ​ഴ്ച മു​മ്പ് മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ണ്ണം​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ൽ നി​ൽ​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന അ​ർ​ബു​ത​രാ​ജ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റിലായ പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button