ന്യൂയോര്‍ക്ക്: യുഎന്‍ സുരക്ഷ സമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ച് നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വന്നു. ഓസ്ട്രേലിയ അമേരിക്ക തുടങ്ങിയ ലോക ശക്തികള്‍ക്ക് പിന്നാലെ ഗ്ലോബല്‍ സൗത്തിലെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളും ഇന്ത്യന്‍ സാന്നിധ്യം ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുകയാണ്.
‘ഇന്ത്യയുടെ വികസനത്തിലുള്ള കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണ്. യുഎന്‍ സുരക്ഷ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണം. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റമുണ്ടാക്കാനായി. ദുര്‍ഘട സമയത്ത് ഇന്ത്യ പല ചെറു രാജ്യങ്ങളെയും സഹായിച്ചു’, ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ വ്യക്തമാക്കി. ഡൊമിനിക്ക, സെയിന്റ് ലൂഷ്യ, ഗയാന, മാല്‍ഡീവ്സ്, സമോവ, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളാണ് രക്ഷാ സമിതിയില്‍ ഇന്ത്യയെ പിന്തുണച്ച് കാരണങ്ങള്‍ വ്യക്തമാക്കിയത്.
വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ നാളെ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും. അതേസമയം വിദേശകാര്യ മന്ത്രിയുടെ അഭിസംബോധനയില്‍ കാനഡ വിഷയത്തില്‍ എന്തായിരിക്കും പ്രതികരണം എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.
Post Your Comments