Latest NewsNewsIndia

സനാതന ധർമ്മ വിവാദം: ഉദയനിധി സ്റ്റാലിനെതിരെ പരാമർശം നടത്തിയ ഹിന്ദു മുന്നണി നേതാവിനെതിരെ കേസ്

ചെന്നൈ: തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരായ പരാമർശത്തിൽ ഹിന്ദു മുന്നണി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെ ജില്ലാ നേതാവ് എസി മണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

ഹിന്ദു മുന്നണി നേതാവായ മഹേഷ്, സെപ്തംബർ 22 ന് നടന്ന വിനായക ചതുർഥി ആഘോഷങ്ങൾക്കിടെയാണ് ഉദയനിധി സ്റ്റാലിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. പരാതിക്ക് പിന്നാലെ മഹേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപം താമരയുടെ ആകൃതിയിൽ ജലധാര ഒരുങ്ങുന്നു: ചെലവ് 100 കോടി രൂപ

സനാതന ധർമ്മത്തിനെതിരായ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനോട് മാപ്പ് പറയണമെന്ന് മഹേഷ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മഹേഷ് പറഞ്ഞിരുന്നു. വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കുക, മതസ്പർധയുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് മഹേഷിനെതിരെ തമിഴ്നാട് ആരണി പൊലീസ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button