
ലാഹോര്‍: പാകിസ്ഥാനില്‍ ചരക്കുവണ്ടിയും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ക്വില സത്തര്‍ഷാ സ്റ്റേഷനിലായിരുന്നു അപകടം ഉണ്ടായത്. മിയാന്‍വാലിയില്‍ നിന്ന് വന്ന പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ചരക്കു വണ്ടിയില്‍ ഇടിക്കുകയായിരുന്നു. ലാഹോറിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ തീവണ്ടിയിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
Read Also: സനാതന ധർമ്മ വിവാദം: ഉദയനിധി സ്റ്റാലിനെതിരെ പരാമർശം നടത്തിയ ഹിന്ദു മുന്നണി നേതാവിനെതിരെ കേസ്
ഒരേ ട്രാക്കില്‍ മറ്റൊരു ട്രെയിന്‍ കണ്ട് പാത മാറ്റാന്‍ പാസഞ്ചര്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ശ്രമിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ല. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാക് റെയില്‍വേ വക്താവ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പറഞ്ഞു.
സംഭവത്തില്‍ ലോക്കോ പൈലറ്റ് ഇമ്രാന് സര്‍വാറും സഹായി മുഹമ്മദ് ബിലാലും അടക്കം 4 റെയില്‍വേ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Post Your Comments