KeralaLatest NewsNews

നിപ: ഇന്നും പോസിറ്റീവ് കേസുകളില്ല, ഇതുവരെ പരിശോധിച്ചത് 378 സാമ്പിളുകൾ

തിരുവനന്തപുരം: കേരളത്തിന് ആശ്വാസ വാർത്ത. ഇന്നും നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് നാളെ എക്സ്പേർട്ട് കമ്മിറ്റി യോഗം ചേർന്ന് നിർദേശങ്ങൾ സമർപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: കോതമംഗലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ചു ചീട്ടുകളി: വൻ സംഘം പിടിയിൽ, പിടിച്ചെടുത്തത് അരലക്ഷം രൂപയും വാഹനങ്ങളും

ഐസൊലേഷനിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനിൽ തന്നെ കഴിയേണ്ടതാണ്. ഐസോലേഷനിൽ ഉള്ളവരുമായി തുടർച്ചയായി ആശയവിനിമയം നടത്തണമെന്ന് നിർദേശം നൽകി. ജില്ലയിലെ എല്ലാ മെഡിക്കൽ ഓഫീസർമാരുടേയും യോഗം ആരോഗ്യ വകുപ്പ് വിളിച്ചുചേർത്തിരുന്നു.

നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോർ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേർന്നു. നിലവിൽ ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ആകെ 378 ആളുകളുടെ സാമ്പിളുകളാണ് പരിശോധിച്ചതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അഴിമതി: ആരോപണവുമായി കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button