ബിലാസ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജാതി സെൻസസ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി എന്തിനാണ് അതിനെ ഭയപ്പെടുന്നതെന്നും രാഹുൽ ചോദിച്ചു.
‘2011ൽ കോൺഗ്രസ് ജാതി സെൻസസ് നടത്തിയിരുന്നു. എല്ലാ ജാതിയിലുമുള്ള ആളുകളുടെ കണക്കുകൾ അതിലുണ്ട്, എന്നാൽ മോദിജി ആ ഡാറ്റ ജനങ്ങളോട് കാണിക്കുന്നില്ല. ഇതും ഞാൻ മുമ്പ് പറഞ്ഞ ഒരു വിഷയമാണ്. ഇന്ത്യൻ സർക്കാരിലെ 90 സെക്രട്ടറിമാരിൽ വെറും മൂന്ന് പേർ മാത്രമാണ് ഒബിസി വിഭാഗക്കാർ. ജാതി സെൻസസ് ഇന്ത്യയുടെ എക്സ്റേ ആയിരിക്കും. എസ്സി, എസ്ടി, ദളിത്, പൊതു വിഭാഗങ്ങളിൽ പെട്ടവരെ സെൻസെസിലൂടെ നമുക്ക് കണ്ടെത്താനാകും, എന്നാൽ ജാതി സെൻസസിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം പാർലമെന്റിലെ ക്യാമറകൾ എന്നിൽ നിന്ന് അകന്നു പോകും,’ രാഹുൽ ഗാന്ധി ആരോപിച്ചു.
‘ബിജെപിയുടെ റിമോട്ട് കൺട്രോൾ രഹസ്യമായാണ് പ്രവർത്തിക്കുന്നത്. അത് ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അവർ റിമോട്ട് അമർത്തുമ്പോൾ പൊതുമേഖല സ്വകാര്യവൽക്കരിക്കും. ബിജെപിക്ക് രണ്ട് തരം റിമോട്ടുകളാണുള്ളത്. പാർലമെന്റിൽ ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചതിന് എന്റെ പാർലമെന്റ് അംഗത്വം റദ്ധാക്കിയിരുന്നു,’ രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Post Your Comments