Latest NewsNewsIndia

അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപം താമരയുടെ ആകൃതിയിൽ ജലധാര ഒരുങ്ങുന്നു: ചെലവ് 100 കോടി രൂപ

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപം താമരയുടെ ആകൃതിയിലുള്ള ജലധാര നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ഏകദേശം 100 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഗുപ്‌തർ ഘട്ടിന് സമീപം ഒരുങ്ങുന്ന ഈ വർണാഭമായ കാഴ്‌ചവിരുന്ന് 25,000 പേർക്ക് ഒരേസമയം കാണാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്യുന്നത്.

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷമാവും ഈ പദ്ധതി പൂർത്തിയാക്കുക. താമരപ്പൂവിന്റെ ആകൃതിയിലായിരിക്കും ജലധാര, അതിൽ നിന്ന് ഒഴുകുന്ന ജലം ഏകദേശം 50 മീറ്റർ ഉയരത്തിലെത്തും. പദ്ധതിക്കായി അയോധ്യ ഭരണകൂടം ഭൂമി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ജലധാരയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രമുഖ ആഗോള ഏജൻസികൾ ഉൾപ്പെടുന്ന ലേല നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

‘ആദ്യവരവിൽ വിദ്വേഷത്തോടെ കല്ലെറിഞ്ഞവർ പോലും രണ്ടാം വരവിൽ മനം നിറഞ്ഞ് പൂക്കൾ വാരിവിതറി വരവേൽക്കുന്നു’: കെ സുരേന്ദ്രൻ

അതുല്യമായ ഈ ജലധാര ലോകമെമ്പാടുമുള്ള ഭക്തരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുമെന്ന് അയോധ്യയിലെ ജില്ലാ മജിസ്‌ട്രേറ്റ് നീതീഷ് കുമാർ വ്യക്തമാക്കി. രാമക്ഷേത്രത്തിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയായാണ് ഇത് സ്ഥിതി ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button