കോഴിക്കോട്: സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആലപ്പുഴ കുത്തിയതോട് വച്ച് 123.5 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ പ്രതികൾക്ക് 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് കരുവത്തുരുത്തി സ്വദേശി മുഹമ്മദ് ജംഷീർ, പന്നിയങ്കര സ്വദേശി സുഹുരീഷ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
Read Also: മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിൽ ജീവനക്കാരൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനും നിലവിൽ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുമായ റ്റി അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2022 മെയ് 12 -ാം തീയതി ഭാരത് ബെൻസ് ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കേസ് എടുത്തത്. എക്‌സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ എച്ച് നൂർദ്ദീൻ അന്വേഷണം നടത്തി പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് മുൻപേ അന്തിമ കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി ഗവൺമെന്റ് പ്ലീഡർ എസ് ശ്രീമോൻ, അഡീഷണൽ ഗവ. പ്ലീഡർ ആയിരുന്ന സി വിധു എന്നിവർ ഹാജരായി.
Read Also: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയു, വെന്റിലേറ്റർ വാടക: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Post Your Comments