ന്യൂഡല്‍ഹി: ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാമിലേക്ക് രാജ്യത്തെ യുവജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്റ്റംബര്‍ 26 നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജി 20 യോഗം നടന്ന ഭാരത് മണ്ഡപത്തിലാണ് സര്‍വകലാശാലാ കണക്റ്റ് ഫിനാലെയും നടക്കുക. സമൂഹ മാദ്ധ്യമത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
‘ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാം ഇന്ത്യയുടെ യുവശക്തിയെ ഒരുമിച്ച് കൊണ്ടുവന്നു. വര്‍ഷം മുഴുവനും നടക്കുന്ന ഈ സംരംഭം വിശ്വസിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കി. ജി20 സാഹോദര്യമായ ബന്ധം ഉറപ്പിച്ച് കൊണ്ട് നമ്മുടെ യുവാക്കള്‍ ഉയര്‍ന്നുവന്നത് എങ്ങനെയെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യയുടെ ജി20 ആതിഥേയത്വത്തെ കുറിച്ച് കൂടുതല്‍ അറിയാനും ഞങ്ങള്‍ പ്രവര്‍ത്തിച്ച വിഷയങ്ങള്‍ മനസിലാക്കാനും ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാമിലൂടെ യുവാക്കള്‍ക്ക് സാധിക്കും’, പ്രധാനമന്ത്രി വ്യക്തമാക്കി.
‘യുവാക്കളുടെ മനസില്‍ കൂട്ടായ മനോഭാവം ജ്വലിപ്പിക്കാനും 2047-ഓടെ ഒരു വികസിത ഭാരതിന്റെ സജീവ പങ്കാളികളാകുന്നതിന് അവരെ സജ്ജമാക്കാനും ഇത് യുവാക്കളെ പ്രാപ്തരാക്കുന്നു. ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാമിന് കീഴില്‍ നിരവധി പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇത്തരം പരിപാടികള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു’, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചു.
Post Your Comments