Latest NewsNewsIndia

ഒന്നരലക്ഷം രൂപയുടെ കള്ളനോട്ട് വേട്ട: ഒരാൾ പിടിയിൽ

കൊൽക്കത്ത: പശ്ചിമബംഗാളിൽ കള്ളനോട്ട് പിടികൂടി. ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ഒരാളെ അറസ്റ്റ് ചെയ്തു. മാൾഡ മൊഹബത്പൂർ സ്വദേശി മജിബുർ റഹ്മാൻ (42) ആണ് അറസ്റ്റിലായത്.

കൊൽക്കത്തയിലെ ഗോസ്തോ പോൾ സരണിയിൽ വെച്ചാണ് പ്രതി അറസ്റ്റിലായത്. എസ്ടിഎഫ് ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കള്ളനോട്ട് കടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും സംയുക്ത സംഘമായി പ്രദേശത്ത് പരിശോധന നടത്തി. ഈ പരിശോധനയിലാണ് വ്യാജ കറൻസികൾ പിടികൂടിയത്.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് എസ്ടിഎഫ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button