Latest NewsNewsIndia

ഗുജറാത്തിലെ 40 വർഷത്തോളം പഴക്കമുള്ള പാലം തകര്‍ന്ന് വീണു: നാലുപേർക്ക് പരിക്ക്

സുരേന്ദ്രനഗർ: ഗുജറാത്തിൽ പാലം തകർന്നുവീണ് നാലുപേർക്ക് പരിക്ക്. സുരേന്ദ്രനഗർ ജില്ലയിലെ ഭോഗാവോ നദിയിലെ പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്.

ഏകദേശം 40 വർഷത്തോളം പഴക്കമുള്ള പാലമാണിത്. ഇതിലൂടെ ഭാരമുള്ള വാഹനങ്ങളുടെ യാത്ര നിരോധിച്ചിട്ടുണ്ട്. എന്നാൽ, 40 ടൺ ഭാരമുള്ള ടിപ്പർലോറി പാലത്തിലൂടെ  കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ടിപ്പർലോറിക്കൊപ്പം പാലത്തിലുണ്ടായിരുന്ന ബൈക്കുകളും പുഴയിലേക്ക് വീണു. അപകടത്തിൽപ്പെട്ട നാലുപേരെ ഉടൻ രക്ഷപ്പെടുത്തി. ഇവർക്ക് നിസാര പരിക്കുകളേറ്റിട്ടുണ്ടെന്ന്  സുരേന്ദ്രനഗർ കലക്ടർ കെസി സമ്പത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button