Latest NewsNewsBusiness

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി അവസാനിച്ചു, അന്തിമ പട്ടിക ഒക്ടോബറിൽ പ്രസിദ്ധീകരിക്കും

സെപ്റ്റംബർ 23 വരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി നൽകിയിരുന്നത്

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. സെപ്റ്റംബർ 23 വരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി നൽകിയിരുന്നത്. ഇന്നലെ വൈകിട്ട് 5:00 മണി വരെ ലഭിച്ച അപേക്ഷകൾ പരിഗണിച്ച് അന്തിമ വോട്ടർ പട്ടിക ഒക്ടോബറിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഒക്ടോബർ 16-ന് www.sec.kerala.gov.in എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

മരിച്ച വ്യക്തികളുടെയും, സ്ഥലത്ത് ഇല്ലാത്തവരുടെയും പേരുകൾ നീക്കം ചെയ്തും, പുതിയ അപേക്ഷകരെ ഉൾപ്പെടുത്തിയും വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ വരെ പൊതുജനങ്ങളിൽ നിന്നും അപേക്ഷ സ്വീകരിച്ചത്. ഇനി അപേക്ഷ നൽകണമെങ്കിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടിക പ്രസിദ്ധീകരിച്ചതായി അറിയിക്കേണ്ടതുണ്ട്. ഉപതിരഞ്ഞെടുപ്പുകൾ വന്നാൽ ആ വാർഡുകളിലേക്ക് മാത്രമായി പുതിയ അപേക്ഷകൾ സ്വീകരിച്ച് വോട്ടർ പട്ടിക പുതുക്കാൻ സാധിക്കും.

Also Read: ‘ആ.. കൊള്ളാരുന്ന് കേട്ടോ..’ അവാർഡ് നിശയിലെ നിൽപ്പിന് പിണറായി വിജയൻ തന്നെ അഭിനന്ദിച്ചതായി ഭീമൻ രഘു

shortlink

Related Articles

Post Your Comments

Related Articles


Back to top button