MollywoodLatest NewsKeralaNewsEntertainment

ജോർജ് നല്ലൊരു രാഷ്ട്രീയക്കാരനായിരുന്നുവെന്ന് കെ സുധാകരൻ, മരിച്ചത് പിസി ജോര്‍ജ്ജ് അല്ല കെജി ജോര്‍ജ്ജാണെന്ന് സോഷ്യൽ മീഡിയ

മരിച്ചത് ആരാണെന്ന് മനസ്സിലായിട്ടാണോ ആദരാഞ്ജലി പറയുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അന്തരിച്ച പ്രശസ്ത സിനിമ സംവിധായകൻ കെജി ജോര്‍ജ്ജിന് സിനിമ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ ആദരാഞ്ജലികൾ അർപ്പിച്ചു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രേഖപ്പെടുത്തിയ അനുശോചനമാണ്. മരിച്ചത് ഏത് ജോർജ് ആണെന്ന് അറിയാതെയാണ് കെ സുധാകരൻ ആദരാഞ്ജലി രേഖപ്പെടുത്തിയത്.

read also: ദ​ലി​ത് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം: മു​ൻ കാ​മു​ക​ൻ പിടിയിൽ

സുധാകരന്റെ വാക്കുകൾ ഇപ്രകാരം, ‘അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഒരുപാട് ഉണ്ട്. അദ്ദേഹം നല്ലൊരു പൊതുപ്രവര്‍ത്തകന്‍ ആയിരുന്നു. നല്ലൊരു രാഷ്ട്രീയക്കാരനായിരുന്നു.കഴിവും പ്രാപ്തിയും ഉള്ള ആളാണ്. അദ്ദേഹത്തെ കുറിച്ച് ഞങ്ങള്‍ക്ക് മോശം അഭിപ്രായമില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ ദുഖം ഉണ്ട്’.

മരിച്ചത് ആരാണെന്ന് മനസ്സിലായിട്ടാണോ ആദരാഞ്ജലി പറയുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മരിച്ചത് പിസി ജോര്‍ജ്ജ് അല്ല, കെജി ജോര്‍ജ്ജാണ് എന്നാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍ പറയുന്നത്. ആളെ മനസ്സിലായില്ലെങ്കില്‍ അങ്ങനെ പറയാന്‍ പാടില്ലേ, അല്ലാതെ എന്തിനാണ് ഇങ്ങനെ വിടുവായിത്തരം പറയുന്നത് എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. മുൻപ് ഇപി ജയരാജൻ ആദരാഞ്ജലി അർപ്പിച്ച് എയറിൽ കയറിയ കാര്യവും സോഷ്യൽ മീഡിയ ഓർമ്മിപ്പിക്കുന്നു. എന്തായാലും ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button