News

മോദിയുമായുള്ള നല്ല ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ജോ ബൈഡൻ തയാറാകില്ല: ഇന്ത്യ–കാനഡ വിഷയത്തിൽ യുഎസ് ഇടപെടില്ല

ഡൽഹി: ഇന്ത്യ–കാനഡ നയതന്ത്ര പ്രശ്നത്തിൽ ഇടപെടാതെ പരമാവധി അകലം പാലിക്കാൻ യുഎസ് ശ്രമിക്കുന്നതായി വിദഗ്ധരുടെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നല്ല ബന്ധത്തിൽ എന്തെങ്കിലും തരത്തിൽ വിള്ളൽ വീഴ്ത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം തയാറാകില്ലെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നം ഗ്ലോബൽ അഡ്വൈസേഴ്സ് വ്യക്തമാക്കി.

‘ഇന്ത്യ-ചൈന വിഷയത്തിൽ അമേരിക്ക സജീവമായി ഇടപെട്ടിരുന്നു. പക്ഷേ, ഇക്കാര്യത്തിൽ അമേരിക്ക ഇടപെടുമെന്ന് കരുതുന്നില്ല.’– സിഗ്നം ചെയർമാൻ ചാൾസ് മിയേഴ്സ് വ്യക്തമാക്കി.

‘കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല’: കാരണം വെളിപ്പെടുത്തി വിജയ് സേതുപതി

ഖാലിസ്ഥാൻ ഭീകരനായ കനേഡിയൻ പൗരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ നടത്തിയ പ്രസ്താവനയാണ് ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളാക്കിയത്. എന്നാൽ, ട്രൂഡോയുടെ ആരോപണങ്ങൾ ഇന്ത്യ തള്ളി. ബന്ധം വഷളായതിനെ തുടർന്ന് കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചിരുന്നു.

അതേസമയം, ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് ആഴ്ചകൾക്ക് മുമ്പ് ഇന്ത്യൻ സർക്കാരിനെ അറിയിച്ചിരുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇത് നാലാം തവണയാണ് ഇന്ത്യയുടെ പങ്ക് സംബന്ധിച്ച് ട്രൂഡോ ആരോപണം ആവർത്തിച്ചത്. കൊലപാതകത്തിലെ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ആവശ്യപ്പെട്ടു.

 

 

shortlink

Post Your Comments


Back to top button