Latest NewsKeralaNews

ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങവെ ബൈക്ക് അപകടം: ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: ബൈക്ക് അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. മനിശ്ശേരി സ്വദേശി അമൃതയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഒരു ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. കണ്ടെയ്‌നർ ലോറിയും ബൈക്കുമായാണ് കൂട്ടിയിടിച്ചത്. ബൈക്ക് ലോറിയിൽ തട്ടി അമൃത ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.

Read Also: വീണാ ജോര്‍ജിനെതിരെ അധിക്ഷേപ പരാമർശം: കെഎം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍

അമൃതയുടെ ശരീരത്തിലൂടെ ടയർ കയറിയിറങ്ങി. ഇതറിയാതെ കണ്ടെയ്‌നർ ഡ്രൈവർ മുന്നോട്ട് പോയി. കണ്ടെയ്‌നർ ഡ്രൈവറെ പോലീസ് പിന്തുടർന്ന് പിടികൂടിയിട്ടുണ്ട്.

Read Also: മലയാള സിനിമയുടെ പരിണാമത്തോടൊപ്പം സഞ്ചരിച്ച കലാജീവിതം: മധുവിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button