Latest NewsNewsBusiness

കാർഷിക വായ്പ എടുത്തവരാണോ? കടാശ്വാസത്തിന് അപേക്ഷിക്കാം, വേണം ഈ രേഖകൾ

ഡിസംബർ 31 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക

സംസ്ഥാനത്ത് കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കാൻ സർക്കാർ ഉത്തരവ്. കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ കർഷക കടാശ്വാസ കമ്മീഷനിൽ സമർപ്പിക്കാവുന്നതാണ്. ഡിസംബർ 31 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 2020 ഓഗസ്റ്റ് 30 വരെയും, മറ്റു ജില്ലകളിലെ കർഷകവ 2016 മാർച്ച് 30 വരെയും എടുത്ത വായ്പകളാണ് കടാശ്വാസത്തിനായി പരിഗണിക്കുക. അപേക്ഷകൾ നിർദ്ദിഷ്ട ‘സി’ ഫോമിൽ ഫോൺ നമ്പർ അടക്കം പൂരിപ്പിച്ച്, കർഷക കടാശ്വാസ കമ്മീഷനിൽ നേരിട്ടോ, തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്.

നിശ്ചിത രേഖകൾ ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെ അസൽ സാക്ഷ്യപത്രം, അപേക്ഷകൻ കർഷകനാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ അസൽ സാക്ഷ്യപത്രം അല്ലെങ്കിൽ, കർഷകത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്/ഐഡി പകർപ്പ്, വസ്തുവിന്റെ കരം തീർത്തതിന്റെ പകർപ്പ് അല്ലെങ്കിൽ പാട്ട കരാറിന്റെ പകർപ്പ്, വായ്പ നിലനിൽക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ അപേക്ഷക്കൊപ്പം വയ്ക്കേണ്ടതാണ്. ഒന്നിലധികം വായ്പ എടുത്തിട്ടുണ്ടെങ്കിൽ, അപേക്ഷയിൽ ബാങ്കുകളുടെ വിശദാംശം സഹിതം വ്യക്തമായി രേഖപ്പെടുത്തണം.

Also Read: അച്ചു ഉമ്മൻ ഞങ്ങളുടെ കൊച്ചുമോൾ, ലോക്സഭ സ്ഥാനാർത്ഥിയാകുന്നതിൽ ഏവർക്കും പൂർണ യോജിപ്പ്: തിരുവഞ്ചൂർ രാധാകൃഷ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button