Latest NewsNewsFashionLife Style

ഇതെന്തോന്ന്? നാല് തുണികഷ്ണം വെട്ടി തുന്നിയതിനാണോ 2300 രൂപ? – കണ്ണുതള്ളി ഫാഷൻ പ്രേമികൾ

സ്പാനിഷ് റീറ്റെയ്ല്‍ ക്ലോതിങ് കമ്പനിയായ ‘സറ’യുടെ ഒരു പ്രൊഡക്റ്റായ ഡെനിം ബെൽറ്റ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു. ബെൽറ്റിൽ നടത്തിയ പരീക്ഷണവും അതിന്റെ വിലയുമാണ് ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്. ജീന്‍സിന്റെ അരഭാഗം വെട്ടിയെടുത്ത് കൂട്ടിച്ചേര്‍ത്തതുപോലെയാണ് ഒറ്റനോട്ടത്തില്‍ ഈ പ്രൊഡക്റ്റ് കണ്ടാല്‍ നമുക്ക് തോന്നുക. ഡെനിം കൊണ്ട് തയ്യാറാക്കിയ ഒരു സാഷ് ബെല്‍റ്റാണ് ഇത്.

നികിത ഘോഷ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഈ പ്രൊഡക്റ്റിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘ഇത് എന്താണ്, ഇത് എങ്ങനെ ധരിക്കും’ എന്ന ക്യാപ്ഷനോടെയാണ് നികിത വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിലർ പരിഹസിക്കുകയാണ്. മറ്റ് ചിലർ ഈ പുത്തൻ പരീക്ഷണത്തിന് കൈയ്യടിക്കുകയാണ്. ഇതിന്റെ അടിയില്‍ മറ്റെന്തെങ്കിലും ധരിക്കണമെന്നും ഉര്‍ഫി ജാവേദില്‍ നിന്നാണോ ഇതുണ്ടാക്കുന്ന രീതി പഠിച്ചതെന്നും ട്രോളർമാർ ചോദിക്കുന്നു.

വീഡിയോ കാണാം:

 

View this post on Instagram

 

A post shared by Nikita Ghosh (@nikitaghosh07)

shortlink

Post Your Comments


Back to top button