Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

ആഗോള വിപണിയിൽ സ്വർണവ്യാപാരം ഉയർച്ചയിലാണ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കുറഞ്ഞ് 5,485 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയും കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിനിടെ 280 രൂപയുടെ ഇടിവ് ഒരു പവൻ സ്വർണത്തിന് ഉണ്ടായിട്ടുണ്ട്.

ആഗോള വിപണിയിൽ സ്വർണവ്യാപാരം ഉയർച്ചയിലാണ്. സ്വർണം ഔൺസിന് 1,924.28 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസം 21 മുതൽ സെപ്റ്റംബർ 4 വരെ സ്വർണവില ഉയരുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റ് 21ന് 43,280 രൂപയായിരുന്നു സ്വർണവില. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1000 രൂപ വർദ്ധിച്ച്, 44,240 രൂപയായാണ് സ്വർണവില ഉയർന്നത്. ആഗോള സ്വർണവിപണി പ്രാദേശിക സ്വർണവില വർദ്ധിക്കുമെന്ന സൂചനയാണ് നൽകുന്നത്. അതിനാൽ, സ്വർണം ആവശ്യമുള്ളവർക്ക് ബുക്കിംഗ് നടത്താവുന്നതാണ്.

Also Read: ദീർഘകാല വാലിഡിറ്റി! ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാം, ഈ പ്ലാനുകളെ കുറിച്ച് അറിയൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button