KeralaLatest NewsNews

ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവം: മൂന്നംഗ സംഘം അറസ്റ്റിൽ, പിടിയിലായവരില്‍ സ്ത്രീകളും 

അരൂർ: ഡൽഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ചു. എരമല്ലൂർ ചമ്മനാട് മലയിൽ വീട്ടിൽ ഗംഗാധരക്കുറുപ്പിന്റെ മകൻ എംജി രാജേഷിനെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ രാജേഷിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു.

സംഭവത്തിൽ ഡൽഹി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയും മക്കളുമാണിവർ. ഇവർക്കെതിരേ നരഹത്യാശ്രമ കുറ്റം ചുമത്തി.

അശോക് വിഹാർ സബ് ഡിവിഷനിലെ എസിപി. ഓഫീസിൽ ജോലിചെയ്യുന്ന ഇദ്ദേഹം തിലക് നഗറിലെ പോലീസ് കോളനിയിലെ വീട്ടിലേക്ക് പോകും വഴിയാണ് സംഭവം. അമിത വേഗത്തിൽ മുന്നിൽ പോയ കാർ പൊടുന്നനെ ബ്രേക്ക് ചെയ്തതോടെ രാജേഷിന്റെ കാർ ഇതിൽ തട്ടി. ഇതിൽ പ്രകോപിതരായ മൂന്നംഗ സംഘം മരക്കഷ്ണമുപയോഗിച്ച് രാജേഷിന്റെ കാറിന്റെ ചില്ലുകൾ തകർത്ത്, സീറ്റിലിരുന്ന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.

ഇതിനിടെ ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഇഷ്ടികക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചു. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ കണ്ണിനും പരിക്കേറ്റു.

രഘുവീർ നഗറിൽ വെച്ചാണ് ആക്രമണം നടന്നത്. പഞ്ചാബി ബാഗിലെ മഹാരാജ അഗ്രവൈൻ ആശുപത്രിയിൽ ചികിത്സയിലാണ്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ തിഹാർ ജയിലിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button