ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ബജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോൺ പ്രേമികളെ ലക്ഷ്യമിട്ട് റിയൽമി പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് റിയൽമി സി55. പ്രീമിയം ഡിസൈനിലാണ് റിയൽമി സി55 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോൺ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. റിയൽമി സി55 സ്മാർട്ട് ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം.
6.52 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ പാനലാണ് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി88 പ്രോസസറിലാണ് പ്രവർത്തനം. ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്.
Also Read: എന്റെ പാട്ട് ഷാൻ റഹ്മാൻ സ്വന്തം പേരിലാക്കി, ചോദിച്ചപ്പോള്‍ ബ്ളോക് ചെയ്തു: ആരോപണവുമായി യുവ ഗായകൻ
64 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെയാണ് പിൻ ക്യാമറ. 8 മെഗാപിക്സൽ സെൽഫി ക്യാമറ. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടു കൂടിയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിട്ടുള്ളത്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 10,999 രൂപയും, 6 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 11,999 രൂപയും, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 13,999 രൂപയുമാണ് വില.
Post Your Comments