KeralaMollywoodLatest NewsNewsEntertainment

എന്റെ പാട്ട് ഷാൻ റഹ്മാൻ സ്വന്തം പേരിലാക്കി, ചോദിച്ചപ്പോള്‍ ബ്ളോക് ചെയ്തു: ആരോപണവുമായി യുവ ഗായകൻ

അന്ന് എന്റെ പക്കല്‍ തെളിവുകളുടെ അഭാവമുണ്ടായിരുന്നു

2019-ല്‍ ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ‘ഒരു അഡാര്‍ ലൗ’ . ഇതിലെ ‘ഫ്രീക്ക് പെണ്ണേ’ എന്നുതുടങ്ങുന്ന ഗാനം തന്റേതാണെന്ന അവകാശവാദവുമായി ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത് രംഗത്ത്. ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനത്തിന് ഈണം നല്കിയതിനുള്ള കടപ്പാട് തനിക്ക് ലഭിച്ചില്ലെന്നും സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ഈ പാട്ട് സ്വന്തം പേരിലാക്കിയെന്നുമാണ് സത്യജിത്ത് ആരോപിക്കുന്നത്.

2015-ല്‍ കോട്ടയം ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ വെച്ച്‌ ഈ ഗാനം ആലപിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ്  സത്യജിത്തിന്റെ ആരോപണം.

read also: നിയമത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രിവിലേജ് എടുത്തുകളയണം, ആണിനുംപെണ്ണിനും ഒരേ നിയമം മതി: സാധിക വേണുഗോപാൽ

‘ഈ ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചത് സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയാണിത്, പക്ഷേ അങ്ങനെയല്ല. 2018-ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഗാനം പുറത്തിറങ്ങിയത്. ഈ ഗാനത്തിന്റെ സംഗീതസംവിധായകനും ഗാനരചയിതാവും ഗായകനും ഞാനാണ്. സിനിമയിറങ്ങുന്നതിന് നാല് വര്‍ഷം മുൻപാണ് ഈ ഗാനം ഒരുക്കിയത്. എന്നാല്‍ ചിത്രത്തിന്റെ സംഗീത സംവിധായകൻ താൻ തന്നെയാണ് ഗാനത്തിന് ഈണം നല്‍കിയതെന്ന് അവകാശപ്പെട്ടു. പാട്ടിന്മേല്‍ ഞാൻ ഉന്നയിച്ച അവകാശം വ്യാജമാണെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി’, സത്യജിത്ത് കുറിച്ചു.

‘ഇത് നേരിട്ട് മുഖത്ത് നോക്കി ചോദിച്ച അന്ന് ഷാൻ റഹ്മാൻ ചേട്ടൻ ബ്ലോക്ക് ചെയ്തിട്ട് പോയതാണ്, പിന്നീട് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ഒരുപാട് പേര്‍ തഴയുകയും അവഗണനകള്‍ നേരിടുകയും ചെയ്തിരുന്നു. അന്ന് എന്റെ പക്കല്‍ തെളിവുകളുടെ അഭാവമുണ്ടായിരുന്നു. സത്യം എല്ലാക്കാലവും മറച്ചു വെക്കാൻ സാധിക്കുന്നതല്ല’, സത്യജിത്ത് പറഞ്ഞു.

shortlink

Post Your Comments


Back to top button