പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന് മുകള്‍ഭാഗത്തെ പാലക്കയം പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടി കടകളിലും വീടുകളിലും വെള്ളം കയറി. പാലക്കയം ഭാഗങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. ഊരുകളില്‍ ആളുകള്‍ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തില്‍ ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുകയാണ്.
Read Also: മുത്തൂറ്റ് ഫിനാൻസ്: കടപ്പത്രങ്ങൾ പുറത്തിറക്കി, ആദ്യദിനം റെക്കോർഡ് നേട്ടം
ഡാമിന്റെ മുകള്‍ ഭാഗമായ പാലക്കയം ടൗണില്‍ കാലങ്ങള്‍ക്ക് ശേഷമാണ് ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫീസറും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഡാമിന്റെ 3 ഷട്ടറുകള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
Post Your Comments