Latest NewsKeralaNews

കേരളത്തിൽ നിപ നിയന്ത്രണ വിധേയം: പരിശോധനകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി

ന്യൂഡൽഹി: കേരളത്തിൽ നിപ രോഗം പകരുന്നത് നിയന്ത്രിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ. നിപ നിയന്ത്രണ വിധേയമാണെന്ന് മന്ത്രി പറഞ്ഞു.

Read Also: സഹകരണ ബാങ്കുകളിലെ ഇഡിയുടെ ഇടപെടലിനെതിരെ സിപിഎം, ഇഡിക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സ് ഇല്ല: എം.വി ഗോവിന്ദന്‍

ആശങ്കയുടെ നാളുകൾ കഴിഞ്ഞു. സംസ്ഥാനവും കേന്ദ്രവും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. പരിശോധനകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഒൻപത് വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഐസൊലേഷനിലുള്ളവർ 21 ദിവസം ഐസൊലേഷനിൽ തന്നെ തുടരണം. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Read Also: എന്ത് മാങ്ങ തൊലി ആണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി 10-75 കൊല്ലമായി ഉണ്ടാക്കി കൊണ്ടിരിക്കുന്നത്?: പരിഹസിച്ച് അഖിൽ മാരാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button