Latest NewsNewsBusiness

മുത്തൂറ്റ് ഫിനാൻസ്: കടപ്പത്രങ്ങൾ പുറത്തിറക്കി, ആദ്യദിനം റെക്കോർഡ് നേട്ടം

10 കോടി രൂപയാണ് ഇഷ്യുവിന്റെ അടിസ്ഥാന തുകയായി നിശ്ചയിച്ചിട്ടുള്ളത്

രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് കടപ്പത്രങ്ങൾ പുറത്തിറക്കി. 32-ാമത് കടപ്പത്ര സീരീസാണ് ഇത്തവണ പുറത്തിറക്കിയത്. ആദ്യദിനം തന്നെ നിക്ഷേപകർക്കിടയിൽ വൻ സ്വീകാര്യത കടപ്പത്രങ്ങൾ നേടിയെടുത്തിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച്, ഒറ്റ ദിവസം കൊണ്ട് 7.7 മടങ്ങാണ് ഓവർ സബ്സ്ക്രൈബ്ഡ് ആയിട്ടുള്ളത്. നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ 11.12 മടങ്ങും, ഉയർന്ന ആസ്തിയുള്ള വ്യക്തികൾ 7.27 മടങ്ങും, റീട്ടെയിൽ നിക്ഷേപകർ 7.32 മടങ്ങുമാണ് ഇതുവരെ സബ്സ്ക്രൈബ് ചെയ്തത്. 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ വഴി 700 കോടി രൂപ സമാഹരിക്കാനാണ് മുത്തൂറ്റ് ഫിനാൻസിന്റെ ലക്ഷ്യം.

10 കോടി രൂപയാണ് ഇഷ്യുവിന്റെ അടിസ്ഥാന തുകയായി നിശ്ചയിച്ചിട്ടുള്ളത്. ഇതിനുപുറമേ, അധികമായി സമാഹരിക്കുന്ന 600 കോടി കൈവശം വയ്ക്കാനുള്ള അവകാശം നേടിയെടുത്തിട്ടുണ്ട്. പ്രധാനമായും ഏഴ് നിക്ഷേപക ഓപ്ഷനുകളാണ് ഒരുക്കിയിട്ടുള്ളത്. നിക്ഷേപകർക്ക് 8.75 ശതമാനം മുതൽ 9 ശതമാനം പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മാസത്തിലോ, വർഷത്തിലോ, കാലാവധി പൂർത്തിയാകുമ്പോഴോ പലിശ നേടാനാകും. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെയാണ് ഇഷ്യു നടക്കുക.

Also Read: കുറഞ്ഞ ചെലവിൽ പ്രകൃതി സൗഹൃദ വീടുകൾ: 2024 ൽ പാർപ്പിട നയം യാഥാർത്ഥ്യമാകുമെന്ന് മന്ത്രി കെ രാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button