KeralaLatest NewsNews

സഹകരണ ബാങ്കുകളിലെ ഇഡിയുടെ ഇടപെടലിനെതിരെ സിപിഎം, ഇഡിക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സ് ഇല്ല: എം.വി ഗോവിന്ദന്‍

എ.സി മൊയ്തീന്‍ ചാക്കില്‍ പണവുമായി പോകുന്നത് കണ്ടെന്ന് മൊഴി നല്‍കണം, ഇല്ലെങ്കില്‍ മകളുടെ വിവാഹം നടക്കില്ലെന്ന് ഇഡി അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തി

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ഇഡിയുടെ ഇടപെടലിനെതിരെ സിപിഎം. ഇത് സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. പ്രശ്‌നങ്ങള്‍ക്ക് കാരണം പാര്‍ട്ടി നേതൃത്വമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇഡി ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുന്‍ മന്ത്രി എ.സി മൊയ്തീനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ഇഡി ശ്രമിച്ചതായും കൗണ്‍സിലര്‍ അരവിന്ദാക്ഷനെ ഇഡി മര്‍ദ്ദിച്ചതായും എം.വി ഗോവിന്ദന്‍ ആരോപിച്ചു.

Read Also: മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി വെറും അല്പനാണെന്ന് വീണ്ടും തെളിയിച്ചു: കെ സുധാകരൻ

‘സഹകരണ മേഖല കേരളത്തിന്റെ വികസനത്തിന്റെ ഭാഗം. കരുവന്നൂര്‍ പ്രശ്‌നം സര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തിയ വിഷയമാണ്. അതിന് ശേഷം പാര്‍ട്ടി നേതൃത്വമാണ് ഇതിന്റെയെല്ലാം പിന്നിലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രഖ്യാപിക്കുകയായിരുന്നു’, എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു.

‘പാര്‍ട്ടി സംസ്ഥാന സമിതി അംഗമായ എ.സി മൊയ്തീന്റെ വീട് റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി. ഒരു തെളിവും അവര്‍ക്ക് മുന്നോട്ട് വെക്കാനുണ്ടായിരുന്നില്ല. തെളിവുണ്ടാക്കാനായി ചില ആളുകളെ ചോദ്യംചെയ്യാന്‍ പുറപ്പെട്ടു. അതിന്റെ ഭാഗമായി ചില ആളുകളോട് മൊയ്തീന്റെ പേര് പറയണമെന്ന് ഭീഷണിപ്പെടുത്തി’, എം.വി ഗോവിന്ദന്‍ ആരോപിച്ചു.

‘എ.സി മൊയ്തീന്‍ ചാക്കില്‍ പണവുമായി പോകുന്നത് കണ്ടെന്ന് മൊഴിനല്‍കാനും ഭീഷണിപ്പെടുത്തി. ഇഡിക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സ് ഇല്ല. മകളുടെ വിവാഹം നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തി. ഇ ഡി ബലപ്രയോഗം നടത്തുകയാണ്. ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്. ഉത്തരേന്ത്യയില്‍ നിന്നടക്കം വന്നിട്ടുള്ള ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തുന്ന കൂട്ടായ ശ്രമമാണിത്. അരവിന്ദാക്ഷന്‍ തന്നെയാണ് ഇതൊക്കെ വെളിപ്പെടുത്തിയത്’, എം.വി ഗോവിന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button