KeralaLatest NewsNews

മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി വെറും അല്പനാണെന്ന് വീണ്ടും തെളിയിച്ചു: കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയ വിഷയം പൊതുജനങ്ങളുടെ മനസ്സിൽ കത്തിച്ചു നിർത്തുന്നതിന്റെ പേരിൽ മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച പിണറായി വിജയൻ വെറും അല്പനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ വന്നത് ഏതെങ്കിലും ആരോപണമല്ലെന്നും ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ വ്യക്തമായ കാര്യങ്ങളെ പറ്റിയാണ് ഞങ്ങൾ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: എന്ത് മാങ്ങ തൊലി ആണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി 10-75 കൊല്ലമായി ഉണ്ടാക്കി കൊണ്ടിരിക്കുന്നത്?: പരിഹസിച്ച് അഖിൽ മാരാർ

മകൾ കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയതായി മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയത് പിതാവ് സംസ്ഥാനത്തിലെ പ്രധാന രാഷ്ട്രീയ നേതാവ് ആയതിനാൽ ആണെന്ന് റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പി.വി എന്ന് കരിമണൽ കമ്പനി രേഖപ്പെടുത്തി വെച്ചിരിക്കുന്ന ചുരുക്കപ്പേര് പിണറായി വിജയൻ എന്ന് തന്നെയാണെന്നും ബോർഡിന്റെ റിപ്പോർട്ടിലുണ്ട്.എന്നിട്ടും ഒരു നാണവും ഇല്ലാതെ ഈ ക്രമക്കേടുകളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. സംസ്ഥാനത്തെ കൊള്ളയടിച്ച് മുന്നോട്ടുപോകാമെന്ന് പിണറായി വിജയനും സിപിഎമ്മും കരുതുകയാണ്. ഈ കള്ളക്കൂട്ടങ്ങളെ വെറുതെ വിടില്ല എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് തന്നെയാണ് മാത്യു കുഴൽനാടൻ മാസപ്പടി വിഷയത്തിൽ തുടർച്ചയായി സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. അന്വേഷണമെന്ന ഉമ്മാക്കി കാട്ടി മാത്യുവിനെ ഭയപ്പെടുത്താമെന്ന് ഏതോ വിഡ്ഢികളാണ് പിണറായി വിജയന് പറഞ്ഞുകൊടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

പണ്ടാരോ വിജയന് എഴുതിക്കൊടുത്ത് മാധ്യമങ്ങളുടെ മുന്നിൽ വന്നിരുന്ന് കടലാസ് നോക്കി വായിച്ച ആ വാചകം തന്നെ ആവർത്തിക്കാം, മാത്യു കുഴൽനാടന്റെ മടിയിൽ കനമില്ല, അതുകൊണ്ടുതന്നെ പിണറായി വിജയന്റെ പിപ്പിടിവിദ്യ കണ്ട് തളരില്ല. എന്തായാലും അടിമുടി അഴിമതിയിൽ കുളിച്ച് നിൽക്കുന്ന പിണറായി വിജയൻ മാത്യു കുഴൽനാടനെ ഭയന്ന് മാസങ്ങളോളം മാധ്യമങ്ങളിൽ നിന്ന് ഒളിച്ചു നടന്നു. ഒടുവിൽ പിണറായിയുടെ ഒക്കച്ചങ്ങായിമാരായ ബിജെപിക്കാരുമായിട്ടുള്ള സന്ധിക്ക് ശേഷമാണ് മുഖ്യമന്ത്രി പുറത്തിറങ്ങിയത്. ആരാണ് ഭയന്നതെന്ന് ജനത്തിന് വ്യക്തമായിരിക്കുന്നുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Read Also: അഴീക്കോട് സഹകരണ ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 60പവന്‍ സ്വര്‍ണം കാണാതായി: പരാതി നല്‍കി വീട്ടമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button