Latest NewsNewsBusiness

ഇന്ത്യൻ വിപണിയിൽ പ്രവർത്തനമാരംഭിച്ച് 6 വർഷം! വാർഷിക വേളയിൽ ഗംഭീര പ്രഖ്യാപനവുമായി ആമസോൺ ബിസിനസ്

കഴിഞ്ഞ 6 വർഷക്കാലയളവിനുള്ളിൽ ഇന്ത്യൻ വിപണിയിൽ ഗംഭീരം മുന്നേറ്റം നടത്താൻ ആമസോൺ ബിസിനസിന് സാധിച്ചിട്ടുണ്ട്

ഇന്ത്യൻ വിപണിയിൽ ആമസോൺ ബിസിനസിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച് 6 വർഷം തികയുന്നു. ആറാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ഗംഭീര ഓഫറുകളാണ് ആമസോൺ ബിസിനസ് പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആമസോൺ പേ ലേറ്റർ വഴി ഇൻസ്റ്റന്റ് ക്രെഡിറ്റ് സംവിധാനത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, ബിൽ പേയ്മെന്റുകൾ നടത്താനും, ആമസോൺ പേ കോർപ്പറേറ്റ് ഗിഫ്റ്റ് കാർഡുകൾ വാങ്ങാനും, യാത്ര, ഇൻഷുറൻസ് എന്നിവയ്ക്കും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ കഴിയുന്നതാണ്. ഇതിനോടൊപ്പം ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 12 മാസം വരെയുള്ള ഇഎംഐ അധിക ഫീസുകൾ ഇല്ലാതെ തിരിച്ചടക്കാൻ കഴിയും.

ഉപഭോക്താക്കൾക്ക് ആമസോൺ ബിസിനസിന്റെ ഐഒഎസ്, ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷനുകൾ മുഖാന്തരമാണ് സേവനങ്ങൾ ലഭ്യമാകുക. കഴിഞ്ഞ 6 വർഷക്കാലയളവിനുള്ളിൽ ഇന്ത്യൻ വിപണിയിൽ ഗംഭീരം മുന്നേറ്റം നടത്താൻ ആമസോൺ ബിസിനസിന് സാധിച്ചിട്ടുണ്ട്. ആമസോൺ ബിസിനസ് ഉപഭോക്താക്കളിൽ 150 ശതമാനം വർദ്ധനവും, വിൽപ്പനയിൽ 145 ശതമാനം വർദ്ധനവും രേഖപ്പെടുത്തി. ഉപഭോക്താക്കളിൽ 65 ശതമാനവും ചെറിയ നഗരങ്ങളിൽ നിന്നുള്ളവരാണ്. ഇന്ന് രാജ്യത്തെ 99.5 ശതമാനം പിൻകോഡുകളിലും തങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിക്കാൻ ആമസോൺ ബിസിനസിന് സാധിച്ചിട്ടുണ്ട്.

Also Read: ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button