നിലമ്പൂർ: 11കാരനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാതിരിപ്പാടം പൊട്ടൻതരിപ്പയിലെ മുണ്ടോടൻ സുലൈമാനെ(66)യാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷിച്ചത്.
2021 ജനുവരി രണ്ടിന് എടക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്. പിഴ അടച്ചാൽ പരാതിക്കാരന് നൽകണം. അടച്ചില്ലെങ്കിൽ പ്രതി ഒരുമാസം സാധാരണ തടവുകൂടി അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. നിലമ്പൂർ സബ് ഇൻസ്പെക്ടർമാരായിരുന്ന വി. അമീറലി, രാമദാസ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
Post Your Comments