ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 15 വയസ്സുകാരിയെ ഓട്ടോറിക്ഷാ ഡ്രൈവർമാർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജനതാ മജൂർ കോളനിയിൽ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് രണ്ട് സഹോദരന്മാർ ചേർന്ന് പീഡിപ്പിച്ചത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡ്രൈവർമാർമാരായ സാഹിദ് (22) സഹോദരൻ സുബൈര്‍ (24) എന്നിവർ ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജോർജ് ടിർക്കി അറിയിച്ചു.
Post Your Comments