Latest NewsNewsBusiness

നിരത്തുകളിൽ ഇലക്ട്രിക് വാഹന മുന്നേറ്റം! രാജ്യത്ത് ഇ.വി വിൽപ്പന പൊടിപൊടിക്കുന്നു

സെപ്റ്റംബർ 20 വരെ കേരളത്തിൽ 54,518 ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനുകളാണ് നടന്നിട്ടുള്ളത്

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി വീണ്ടും വർദ്ധിച്ചു. ഈ വർഷം ഇതുവരെ 10 ലക്ഷം ഇലക്ട്രിക് വാഹന വിൽപ്പനയാണ് നടന്നിട്ടുള്ളത്. ഇത് ഇലക്ട്രിക് വാഹന വിപണിക്ക് കൂടുതൽ കരുത്ത് പകർന്നിട്ടുണ്ട്. വാഹൻ പോർട്ടലിലെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, സെപ്റ്റംബർ 20 വരെ 10,41,598 ഇലക്ട്രിക് വാഹനങ്ങളാണ് ട്രാൻസ്പോർട്ട് ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ 57 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. തൊട്ടുപിന്നാലെ മുച്ചക്രവാഹനങ്ങളും, പാസഞ്ചർ കാറുകളും ഇടം നേടിയിട്ടുണ്ട്. 2022-ൽ മൊത്തം 10,24,784 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം അവസാനിക്കാൻ ഇനിയും മാസങ്ങൾ ബാക്കി നിൽക്കെ വിൽപ്പന വീണ്ടും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.

സെപ്റ്റംബർ 20 വരെ കേരളത്തിൽ 54,518 ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനുകളാണ് നടന്നിട്ടുള്ളത്. 2022ൽ ഇത് 39,620 എണ്ണമായിരുന്നു. ഇതിൽ 33,440 ഇരുചക്രവാഹനങ്ങളും, 3,726 പാസഞ്ചർ കാറുകളും, പിന്നാലെ മുച്ചക്ര വൈദ്യുത വാഹനങ്ങളുമാണ് ഉൾപ്പെട്ടിരുന്നത്. രാജ്യത്ത് വാഹനങ്ങളുടെ റെക്കോർഡ് വിൽപ്പന നടന്നത് മെയ് മാസത്തിലാണ്. 1,58,374 വാഹനങ്ങളാണ് മെയ് മാസം വിറ്റഴിച്ചത്. തൊട്ടുപിന്നാലെ ജൂണിലും മികച്ച രീതിയിൽ ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കാൻ സാധിച്ചിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള വാഹനങ്ങളുടെ സമീപകാലത്തുള്ള വരവ്, നികുതി ആനുകൂല്യങ്ങൾ, മെച്ചപ്പെട്ട ഫിനാൻസിംഗ് ഓപ്ഷനുകൾ എന്നിവയാണ് ഇലക്ട്രിക് വാഹന വിപണിയുടെ അതിവേഗ വളർച്ചയ്ക്ക് ആക്കം കൂട്ടിയ പ്രധാന ഘടകം.

Also Read: ജോലിക്കു നിന്ന വീ​ട്ടി​ല്‍ നി​ന്നും പ​തി​നൊ​ന്ന​ര പ​വ​ന്‍ സ്വ​ര്‍ണം മോ​ഷ്‌​ടി​ച്ചു: ഹോം ​ന​ഴ്‌​സും മ​കനും അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button