KeralaLatest NewsNews

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട: 60 കിലോ കഞ്ചാവ് പിടിച്ചെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് 60 കിലോയോളം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. സ്‌ക്വാഡിന്റെ തലവൻ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി അനികുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു വ്യാവസായിക അളവിലുള്ള കഞ്ചാവ് വേട്ട.

Read Also: വിവാഹം കഴിപ്പിച്ചയക്കാന്‍ വീട്ടുകാരുടെ ശ്രമം, ഫേസ്ബുക്ക് വഴി കളക്ടറോട് സഹായം തേടി 13കാരി

ആന്ധ്രയിൽ നിന്നും കാറിൽ കഞ്ചാവുമായി വന്ന നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ ഇവരിൽ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാൻ വന്ന ബീമാപള്ളി സ്വദേശി മുജീബ്, റാഫി എന്നിവരെയാണ് മിന്നൽ പരിശോധനയിൽ പിടികൂടിയത്. പ്രതികളിൽ മുഖ്യസൂത്രധാരൻ, ബീമാപള്ളി സ്വദേശി മുജീബ് ആണെന്നാണ് മനസ്സിലാകുന്നത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും കസ്റ്റഡിയിലെടുത്തു.

പരിശോധനയിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ അംഗങ്ങളായ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ വി വിനോദ്, ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, എസ് മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർ പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, രജിത്ത്, ശരത്, മുഹമ്മദലി, കൃഷ്ണകുമാർ ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, രാജീവ്, അരുൺ എന്നിവരും തിരുവനന്തപുരം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി ജി സുനിൽകുമാറിന്റെ പാർട്ടിയും പങ്കെടുത്തു.

Read Also: എംഎസ്എംഇകൾക്കായി പുതിയൊരു ബാങ്കിംഗ് പ്ലാറ്റ്ഫോം, ‘നിയോ ഫോർ ബിസിനസ്’ അവതരിപ്പിച്ച് ആക്സിസ് ബാങ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button