Latest NewsKeralaNews

സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം: ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയും ചേരും 

തിരുവനന്തപുരം: സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. സർക്കാരിന്റെ നേട്ടം പ്രചരിപ്പിക്കുന്നതിനായി ആവിഷ്കരിച്ച മണ്ഡല പര്യടന പരിപാടിയും കേരളീയം പരിപാടിയുമാണ് യോഗത്തിന്റെ അജണ്ട.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടി ജനകീയ പരിപാടിയാക്കാനാണ് മുന്നണിയുടെ തീരുമാനം. ഇതിൽ സിപിഐഎമ്മിന്റെ നേതൃപരമായ പങ്ക് ചർച്ച ചെയ്യും. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ഘടകക്ഷികൾ ഉന്നയിക്കുന്ന ആവശ്യങ്ങളും ചർച്ചയാകാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button